ഡെൽഹി: കോവിഡ് മുക്‌തി നേടിയവരില്‍ ബ്ളാക്ക് ഫംഗസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിൽ ബ്ളാക്ക് ഫംഗസ് ബാധയുടെ ചികിൽസക്കായി ഉപയോഗിക്കുന്ന ആംഫോടെറിസിന്‍-ബി ഇഞ്ചക്ഷന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. മരുന്ന് ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
രാജ്യത്ത് ഇതുവരെ 10000ത്തിലധികം പേര്‍ക്ക് ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്‌ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് ബ്ളാക്ക് ഫംഗസ് കേസുകള്‍ കൂടുതലായി കണ്ടെത്തിയത്. കേരളത്തിലും ബ്ളാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. ബ്ളാക്ക് ഫംഗസ് റിപ്പോര്‍ട് ചെയ്യുന്നവരിൽ മരണനിരക്ക് കൂടുതലാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
Must Read: ലക്ഷദ്വീപിൽ അറസ്‌റ്റിലായവർക്ക് ജാമ്യം നൽകാൻ ഹൈക്കോടതി നിർദ്ദേശം







































