ലക്ഷദ്വീപിൽ അറസ്‌റ്റിലായവർക്ക് ജാമ്യം നൽകാൻ ഹൈക്കോടതി നിർദ്ദേശം

By News Desk, Malabar News
Kerala High Court
Represenational Image
Ajwa Travels

കൊച്ചി: ലക്ഷദ്വീപില്‍ കളക്‌ടറുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം. തടവ് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കോലം കത്തിച്ചവര്‍ക്കെതിരെ ഉള്ളത് സ്‌റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ എന്നും കോടതി പറഞ്ഞു.

കിൽത്താൻ ദ്വീപിൽ നിന്നും അറസ്‌റ്റിലായവരെ വിട്ടയക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. അ‍ഞ്ചുദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നുമണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം അറസ്‌റ്റിയിലായ 23 പേരെയും പാര്‍പ്പിച്ചത് ഒരു ഹാളിലായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരിൽ ഒരാള്‍ക്ക് കോവിഡ് ബാധയും സ്‌ഥിരീകരിച്ചിട്ടുണ്ട്.

Also Read: ചാലയിൽ തീപിടുത്തമുണ്ടായ ഗോഡൗൺ പ്രവർത്തിച്ചത് അനധികൃതമായെന്ന് കണ്ടെത്തൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE