മനാമ: കേരളത്തിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഗൾഫ് എയർ. കേരളത്തിലേക്ക് പ്രതിദിനം ഉണ്ടായിരുന്ന ഗൾഫ് എയർ സർവീസ് നവംബർ മുതൽ നാല് ദിവസം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസ് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും ഉണ്ടാവുക. തിരികെയുള്ള സർവീസുകളും നാല് ദിവസമാക്കി. ബഹ്‌റൈനിൽ നിന്ന് കോഴിക്കോടേക്ക് ഞായർ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സർവീസ്.
അതേസമയം, ഡിസംബർ 15 മുതൽ രാജസ്‌ഥാനിലെ ജയ്‌പൂരിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുമെന്ന് ഇത്തിഹാദ് എയർവെയ്‌സ് അറിയിച്ചിരുന്നു. ഉടൻ തന്നെ ഇത്തിഹാദ് അബുദാബിക്കും ജയ്‌പൂരിനുമിടയ്‌ക്ക് പത്ത് സർവീസുകൾ ആരംഭിക്കും. ഈ റൂട്ടിൽ നാല് മാസം മുമ്പാണ് ഇത്തിഹാദ് സർവീസ് ആരംഭിച്ചത്.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം