കാബൂൾ: അഫ്ഗാനിൽ ചാവേർ ആക്രമണം. അഫ്ഗാൻ പ്രതിരോധ മന്ത്രിയെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്കോളാം പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. മന്ത്രിയുടെ കാബൂളിലെ വീട്ടിലേക്ക് അക്രമികൾ ബോംബെറിയുകയായിരുന്നു.
അക്രമികളെ സുരക്ഷാ സേന സംഘം വെടി വെച്ച് കൊന്നു. മന്ത്രി ബിസ്മില്ല ഖാൻ മുഹമ്മദിയും കുടുംബവും സുരക്ഷിതരാണ്. ഗ്രീൻ സോൺ എന്നറിയപ്പെടുന്ന തലസ്ഥാനത്തിന്റെ വളരെ സുരക്ഷിതമായ ഭാഗമായ ഷെർപൂർ പരിസരത്താണ് സ്ഫോടനം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മിർവൈസ് സ്റ്റാനക്സായ് പറഞ്ഞു. നിരവധി ഉന്നത സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന സ്ഥലമാണിത്.
നിരവധി ചെറിയ സ്ഫോടനങ്ങളും വെടിയൊച്ചകളും കാബൂളിലെ തെരുവുകളിൽ അരങ്ങേറിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ലെങ്കിലും രാജ്യത്തിന്റെ തെക്കും പടിഞ്ഞാറുള്ള പ്രവിശ്യാ തലസ്ഥാനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്ന ഒരു ആക്രമണവുമായി താലിബാൻ വിമതർ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
Also Read: ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 20 കോടി പിന്നിട്ടു







































