ലോകത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 20 കോടി പിന്നിട്ടു

By Staff Reporter, Malabar News
world-covid
Representational Image
Ajwa Travels

ന്യൂയോർക്ക്: ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി പിന്നിട്ടു. വേൾഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. 42.58 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടത്.

പതിനെട്ട് കോടി പേർ രോഗമുക്‌തി നേടിയിട്ടുണ്ട്. യുഎസ്, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളിലുള്ളത്. യുഎസിൽ ആകെ മൂന്ന് കോടി അറുപത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം 90,000ത്തോളം രോഗികളാണ് യുഎസിൽ റിപ്പോർട് ചെയ്‌തത്‌.

6.30 ലക്ഷം പേരാണ് ഇവിടെ മരണപ്പെട്ടത്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 30,549 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. രോഗബാധയിൽ മൂന്നാം സ്‌ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 1.99 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. മരണസംഖ്യ 5.58 ലക്ഷം.

Read Also: പ്രതിപക്ഷ പ്രതിഷേധത്തിൽ സംയമനം പാലിക്കുക; ഭരണപക്ഷ എംപിമാരോട് മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE