പ്രതിപക്ഷ പ്രതിഷേധത്തിൽ സംയമനം പാലിക്കുക; ഭരണപക്ഷ എംപിമാരോട് മോദി

By Syndicated , Malabar News
pm-narendra-modi-mann-ki-bath
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ ബിജെപി എംപിമാര്‍ക്ക് നിര്‍ദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാർ സംയമനം പാലിക്കണമെന്നും പാര്‍ലമെന്റിന്റെ മഹത്വം കാത്തുസൂക്ഷിക്കണം എന്നുമാണ് എന്‍ഡിഎ എംപിമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പാർലമെന്റിൽ പ്രതിഷേധിക്കുന്നത്. അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധത്തില്‍ നിന്നും പിൻമാറില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്. കര്‍ഷകരുടെ സമരവും കാര്‍ഷിക നിയമവും ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ പെഗാസസ് പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന നിലപാടിലാണ് കേന്ദ്രം. പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റിന് നേരെയുള്ള അവഹേളനമാണെന്നാണ് പ്രധാനമന്ത്രി പ്രതികരിച്ചതെന്ന് പാര്‍ലമെന്ററി വകുപ്പ് മന്ത്രി പ്രല്‍ഹാദ് ജോഷി പറഞ്ഞു.

Read also: ജെഎന്‍യുവിലെ എബിവിപി അക്രമം; ഇതുവരെ അറസ്‌റ്റ് നടന്നിട്ടില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE