കൊച്ചി: ടാറ്റൂ ചെയ്യാന്‍ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമ അറസ്‌റ്റിലായി. കൊച്ചി ചേരാനെല്ലൂരിലെ ‘ഇന്‍ക്‌ഫെക്‌ടഡ് ടാറ്റു പാര്‍ലര്‍’ ഉടമ പിഎസ് സുജീഷിനെയാണ് ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. ടാറ്റൂ സ്‌റ്റുഡിയോയില്‍ പീഡനത്തിനിരയായെന്നു പറഞ്ഞ് ആറ് യുവതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
അന്വേഷണം മുറുകിയതോടെ ഇയാള്‍ പോലീസിന് കീഴടങ്ങിയതാണെന്നാണ് വിവരം. രാത്രിയോടെ സുജീഷിനെ ചേരാനല്ലൂര്‍ സ്‌റ്റേഷനില്‍ എത്തിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്. സുജീഷിനെതിരെ ആറ് ബലാൽസംഗ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ചേരാനെല്ലൂരിലെ ടാറ്റു സ്‌റ്റുഡിയോയില്‍ ശനിയാഴ്‌ച പോലീസ് പരിശോധന നടത്തിയിരുന്നു.
സിസിടിവിയുടെ ഡിവിആര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. പരാതികള്‍ വന്നതോടെ ടാറ്റൂ പാര്‍ലര്‍ പൂട്ടി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ആര്‍ടിസ്‌റ്റുകളെയും ചോദ്യം ചെയ്‌തു. ആറുമാസം മുൻപ് പീഡനത്തിനിരയായ യുവതിയാണ് ആദ്യം പരാതി നല്‍കിയത്. മറ്റു പീഡനങ്ങള്‍ രണ്ടുവര്‍ഷം മുൻപ് നടന്നതാണ്.
Read Also: യാത്രക്കാർക്ക് ക്വാറന്റെയ്ൻ വേണ്ട; സൗദിയിൽ കൂടുതൽ ഇളവുകൾ