കൊച്ചി: കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്ക് കെഎംഎംഎല്‍ ഓക്‌സിജന്‍ നല്‍കണമെന്ന ജില്ലാ കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഏതെങ്കിലും ഒരു ജില്ലയ്‌ക്ക് മാത്രം പ്രാമുഖ്യം നല്‍കി ഓക്‌സിജന്‍ വിതരണം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മറ്റ് ചില ആശുപത്രികള്‍ക്കും കെഎംഎംഎല്‍ പ്രതിവാരം അഞ്ച് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് ജില്ലാ കളക്‌ടര്‍ പുറപ്പെടുവിച്ചത്.
എന്നാൽ സംസ്‌ഥാന അടിസ്‌ഥാനത്തില്‍ മാത്രമേ ഓക്‌സിജന്‍ വിതരണം നടത്താൻ സാധിക്കൂ എന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഇത്തരത്തില്‍ ഒരു ഉത്തരവിറക്കാന്‍ ജില്ലാ കളക്‌ടര്‍ക്ക് അധികാരമില്ല. കൂടാതെ സംസ്‌ഥാനത്ത് ഓക്‌സിജന്‍ ലഭ്യത ദുരന്തനിവാരണ അതോറിറ്റി ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
Read also: സംസ്‌ഥാനത്ത് മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; ഹൈക്കോടതി







































