സംസ്‌ഥാനത്ത് മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; ഹൈക്കോടതി

By Team Member, Malabar News
kerala high court
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 2ആം തീയതി നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മെയ് 1 മുതൽ 4 വരെ യാതൊരു വിധത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.

മെയ് 2ആം തീയതി തിരഞ്ഞെടുപ്പ് വിധി പുറത്തുവരുന്നതിന് പിന്നാലെ രാഷ്‌ട്രീയ പാർട്ടികൾ നടത്തുന്ന വിജയാഘോഷങ്ങൾ ഇത്തവണ അനുവദിക്കരുതെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം പോലീസും ജില്ലാ ഭരണകൂടങ്ങളും കൃത്യമായി വിലയിരുത്തി ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. ഒപ്പം തന്നെ ഏതെങ്കിലും വിധത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമം അനുസരിച്ച് കേസെടുക്കണമെന്നും കോടതി നിർദേശം നൽകി.

Read also : എന്തുകൊണ്ട് മുഴുവൻ വാക്‌സിനും വാങ്ങി വിതരണം ചെയ്യുന്നില്ല; കേന്ദ്രത്തിനെതിരെ വീണ്ടും കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE