‘തപാൽ വോട്ടുകള്‍ കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം’; കമ്മീഷന് ചെന്നിത്തലയുടെ കത്ത്

By News Desk, Malabar News
ramesh chennithala
Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: എണ്ണുന്ന ഓരോ തപാല്‍ വോട്ടുകളും കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്‌ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്ര  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കും സംസ്‌ഥാനത്തെ പോസ്‌റ്റൽ ബാലറ്റുകളുടെ പിന്തുണ ഉള്ള അഡിഷണൽ ചീഫ് ഇലക്‌ടറൽ ഓഫീസർ സഞ്ജയ്‌ കൗളിനും നൽകിയ കത്തിലാണ് പ്രതിപക്ഷ നേതാവ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

പോസ്‌റ്റൽ ബാലറ്റുകളിലെ മാർക്കിംഗ് കൗണ്ടിംഗ് ഏജന്റുമാരുടെ മുന്നിൽ പ്രദർശിപ്പിക്കണം, ഓരോ ബൂത്തുകളിലെയും മൊത്തം ഫലങ്ങൾ കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണം, വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കൗണ്ടിംഗ് ഏജന്റുമാരെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ട് പോകാവൂ. അന്തിമ ഫല പ്രഖ്യാപനം വരുന്നതിന് മുമ്പ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തണമെന്നും രമേശ്‌ ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.

Read Also: തൃശൂരില്‍ ഓക്‌സിജന്റെ വ്യാവസായിക ഉപയോഗം നിരോധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE