പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെയും കാലവറയെന്നാണ് ചെറുപയർ പൊതുവേ അറിയപ്പെടുന്നത്. ദിവസവും ഒരു നേരമെങ്കിലും മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏത് രോഗത്തിനും വളരെ ചുരുങ്ങിയ നിമിഷം കൊണ്ട് പരിഹാരം കാണാൻ സാധിക്കുന്ന, ആരോഗ്യത്തിൽ വില്ലനാകുന്ന പല പ്രശ്നങ്ങൾക്കും എന്നത്തേക്കുമായി പരിഹാരം കാണാനും സാധിക്കുന്ന ഒന്നാണ് മുളപ്പിച്ച പയർ.
രാവിലെ വെറും വയറ്റിൽ ഒരുപിടി മുളപ്പിച്ച പയർ കഴിക്കുന്നത് ഇരട്ടിഫലം നൽകുമെന്നാണ് ആയുർവ്വേദം പറയുന്നത്. സ്ഥിരമായി മുളപ്പിച്ച പയർ കഴിക്കുന്നത് ശീലമാക്കിയാൽ ജീവിതശൈലീ രോഗങ്ങളെയും തടയാം.
മുളപ്പിച്ച പയർ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
1. ഫൈറ്റിക് ആസിഡ് ഉൾപ്പടെയുള്ള ആന്റി ന്യൂട്രിയന്റുകൾ മുളപ്പിച്ച പയറിൽ അടങ്ങിയിട്ടുണ്ട്. ഇവ ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കുന്നു.
2. ഒരു ബൗൾ മുളപ്പിച്ച ചെറുപയറിൽ 0.38ഗ്രാം കൊഴുപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. കൊഴുപ്പ് കുറഞ്ഞതും നാരുകളാൽ സമ്പന്നവുമായ ഭക്ഷണമായ മുളപ്പിച്ച പയർ കൊളസ്ട്രോളിന്റെ അളവ് കുറക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും സഹായിക്കുന്നു.
3. മുളപ്പിച്ച ചെറുപയറിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തിന് ഇത് ഏറെ ഗുണം ചെയ്യുന്നു. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല, അതോടൊപ്പം തന്നെ രക്തക്കുഴലുകളിലെയും ധമനികളിലെയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു.
4. അകാല വാർധക്യത്തിന് ഏറെ സഹായകമാകുന്ന ഒന്നാണ് മുളപ്പിച്ച പയർ. ഇത് കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ മുളപ്പിച്ച പയർ വർഗങ്ങൾ കഴിക്കുന്നത് വഴി ആസിഡിന്റെ അളവ് കുറച്ചു പിഎച്ച് നില നിയന്ത്രിച്ചു നിർത്തുന്നു. മുളപ്പിച്ച ചെറുപയറിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
5. മുളപ്പിച്ച പയർ സൂപ്പ്, സാലഡുകൾ എന്നിവയിൽ ചേർത്ത് കഴിക്കാം. മുളപ്പിച്ച ചെറുപയറിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ളോബിന്റെ അളവ് വർധിപ്പിക്കുന്നു. അത് വളർച്ചയുടെ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
Most Read| ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി; ഇനി 14 ദിവസത്തെ പഠനം