തിരുവനന്തപുരം: മരണമടഞ്ഞ പ്രശസ്‌ത അര്‍ബുദ രോഗ വിദഗ്‌ധൻ ഡോ. എം കൃഷ്‌ണന്‍ നായരുടെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.
സംസ്‌ഥാനത്തെ ക്യാന്‍സര്‍ ചികിൽസാ രംഗത്തെ പുരോഗതിയില്‍ കൃഷ്‌ണന്‍ നായര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി അനുസ്‌മരിച്ചു.
റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ സ്‌ഥാപക ഡയറക്‌ടറും പത്‌മശ്രീ ജേതാവും ആയിരുന്നു. സാധാരണക്കാര്‍ക്ക് കൂടി താങ്ങാവുന്ന വിധം ആര്‍സിസിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രമുഖനാണ്. ക്യാന്‍സര്‍ ചികിൽസാ രംഗത്ത് പുതിയൊരു സേവന സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്‌തുലമാണ്. സാങ്കേതികവിദ്യയും രോഗീ സൗഹൃദ സംസ്‌കാരവും സമന്വയിപ്പിച്ചു കൊണ്ടാണ് അദ്ദേഹം ആര്‍സിസിയെ ലോകോത്തര സ്‌ഥാപനമാക്കി വളര്‍ത്തിയെടുത്തത്; മന്ത്രി അറിയിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ശാസ്‌തമംഗലത്തെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 81 വയസായിരുന്നു. അര്‍ബുദബാധിതനായി ചികിൽസയിലായിരുന്നു.
Most Read: നീതി കിട്ടി, ഇത് മകന്റെ രണ്ടാം ജൻമം; താഹയുടെ മാതാവ്








































