ന്യൂഡെൽഹി : മുംബൈയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. ശക്തമായ മഴയിൽ ഇവിടങ്ങളിലെ റോഡുകൾ മിക്കവയും വെള്ളത്തിനടിയിലായ സ്ഥിതിയാണ്. അന്ധേരി, ബാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ ചില ലോക്കൽ ട്രെയിനുകളെയും മഴ ബാധിച്ചു.
കനത്ത മഴയെ തുടർന്ന് സിയോൺ റെയിൽവേ സ്റ്റേഷനിലെ ട്രാക്കുകൾ വെള്ളത്തിനടിയിലായി. ഇന്നലെ മുതൽ പെയ്യുന്ന മഴയിൽ മുംബൈ നഗരത്തിന് 64.45 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കൂടാതെ നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ 120.67 മില്ലിമീറ്റർ മഴയും പടിഞ്ഞാറൻ പ്രദേശങ്ങളിൽ 127.16 മില്ലിമീറ്റർ മഴയും ലഭിച്ചു.
Read also : കൊടകര കുഴൽപ്പണക്കേസ്; ബിജെപി-സിപിഎം ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല






































