തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടു പോകാനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നീതിന്യായ വ്യവസ്‌ഥയോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല പറഞ്ഞു.
69 നിയോജക മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനും മറിച്ചുനല്‍കി. ബിജെപിയും സിപിഎമ്മും തമ്മില്‍ കൂട്ടുകെട്ടുണ്ട്. എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചു നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച കൂട്ടുകെട്ടിന്റെ ഭാഗമായാണ് കൊടകര കേസിലെ ഒത്തുതീര്‍പ്പെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
Read Also: ഹാരിസൺ കമ്പനി ഉൾപ്പെടെ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാൻ ഒരുങ്ങി സർക്കാർ