കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. റിപ്പോര്‍ട് എഴുതിയ ആള് തന്നെ ഇക്കാര്യം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടാന്‍ ഡബ്ള്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് നിയമമന്ത്രി പി രാജീവും നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും ഇദ്ദേഹം പറഞ്ഞു.
നാലാം തീയതി നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് സിനിമാ സംഘടനയിലെ എല്ലാ വിഭാഗവുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടാന്‍ ഡബ്ള്യുസിസി ആവശ്യപ്പെട്ടിട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് ആവര്‍ത്തിച്ചു. ഡബ്ള്യുസിസി അംഗങ്ങള്‍ തന്നെ നടത്തിയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടണമെന്ന് തന്നെയാണ് ആവശ്യമെന്ന് ഡബ്ള്യുസിസി അംഗം ദീദി ദാമോദരന്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിലൂടെ അനാവശ്യ വിവാദങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് സാംസ്കാരിക മന്ത്രി സജി ചെറിയാനും നിയമമന്ത്രി പി രാജീവും നിലപാട് വ്യക്തമാക്കിയത്.
Read Also: ഐപിഎൽ; രാജസ്ഥാന് ഇന്ന് കൊൽക്കത്ത എതിരാളി








































