ഐപിഎൽ; രാജസ്‌ഥാന് ഇന്ന് കൊൽക്കത്ത എതിരാളി

By Staff Reporter, Malabar News
rr-vs-kkr
Ajwa Travels

മുംബൈ: ഐപിഎലിൽ രാജസ്‌ഥാൻ റോയൽസിന് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എതിരാളി. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. 9 മൽസരങ്ങളിൽ 6 ജയം സഹിതം 12 പോയിന്റുള്ള രാജസ്‌ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ മൂന്നാമതും ഇത്ര മൽസരങ്ങളിൽ നിന്ന് 3 ജയം മാത്രമുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പട്ടികയിൽ എട്ടാം സ്‌ഥാനത്തുമാണ്.

റോയൽസിന് പ്ളേ ഓഫ് സ്‌ഥാനം ഉറപ്പിക്കാനും നൈറ്റ് റൈഡേഴ്‌സിന് പ്ളേ ഓഫ് സാധ്യത നിലനിർത്താനും ജയം അനിവാര്യമാണ്. തുടരെ അഞ്ച് മൽസരങ്ങൾ പരാജയപ്പെട്ടാണ് കൊൽക്കത്ത എത്തുന്നത്. ടീമിന്റെ മോശം പ്രകടനത്തിൽ മാനേജ്മെന്റിന്റെ കെടുകാര്യസ്‌ഥത തെളിഞ്ഞു കാണുന്നുണ്ട്. ബാറ്റിംഗ് നിരയിൽ തുടർച്ചയായി വരുത്തുന്ന മാറ്റങ്ങൾ ടീമിന്റെ പ്രകടനങ്ങളെ ബാധിക്കുന്നുണ്ട്.

അതേസമയം രാജസ്‌ഥാൻ ആവട്ടെ മുംബൈയോട് തോറ്റാണ് വരുന്നത്. സഞ്‌ജു ചില നല്ല ഇന്നിംഗ്‌സുകൾ കളിച്ചെങ്കിലും സ്‌ഥിരതയില്ല. ദേവ്ദത്ത് പടിക്കലും ഇങ്ങനെ തന്നെയാണ്. ഫിനിഷറായി ഷിംറോൺ ഹെട്‌മെയർ ചില മികച്ച പ്രകടനം നടത്തുന്നുണ്ട്. ബൗളിംഗ് നിര ശക്‌തമാണ്, ഫോമിലുമാണ്. അതിനാൽ തന്നെ ജയത്തോടെ സാധ്യത ഉയർത്തനാവും ടീമിന്റെ ശ്രമം.

Read Also: ഷവർമ വിറ്റ കൂൾബാറിന് ലൈസൻസില്ല; ഉടമയും ജീവനക്കാരനും അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE