ന്യൂഡെൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്‌ഥാനത്ത് നിന്നുള്ള രാജി നവ്‌ജ്യോത് സിംഗ് സിദ്ദു പിന്‍വലിച്ചു. എന്നും വിശ്വസ്‌തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സിദ്ദു പറഞ്ഞു. ഹൈക്കമാൻഡ് നേരത്തെ സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല.
ഇതിന് പിന്നാലെ അനുനയ നീക്കങ്ങൾ സജീവമായിരുന്നു. സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് തന്നോട് ആലോചിച്ചായിരിക്കണം എന്ന നിബന്ധന നേരത്തെ സിദ്ദു മുന്നോട്ടു വെച്ചിരുന്നു.
എന്നാല്‍ പുതിയ പഞ്ചാബ് മുഖ്യമന്ത്രി കൂടിയാലോചന നടത്താതിരുന്നതോടെ സിദ്ദു അതൃപ്‌തി അറിയിച്ചിരുന്നു. മന്ത്രിസഭാ പുനസംഘടനയെ ചൊല്ലിയും അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നിരുന്നു.
പഞ്ചാബ് രാഷ്‌ട്രീയത്തില്‍ അടുത്തിടെയുണ്ടായ പൊട്ടിത്തെറികളിലെല്ലാം സിദ്ദുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നതാണ് വസ്‌തുത. സിദ്ദുവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗിന് മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കേണ്ടി വന്നത്. ഇതോടെയാണ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചത്.
Read Also: ഹിമാലയത്തിൽ ചൈന ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്‌ഥാപിച്ചു; റിപ്പോർട്