കൊച്ചി: കോവിഡാനന്തര ചികിൽസക്ക് എപിഎൽ വിഭാഗത്തിൽ നിന്ന് പണം ഈടാക്കാനുള്ള ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി. കോവിഡ് ചികിൽസാ നിരക്കുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ഉത്തരവ്.
എപിഎൽ വിഭാഗത്തിന്റെ ചികിൽസാ സംബന്ധിച്ച ഉത്തരവിലും കോവിഡ് വന്ന് 30 ദിവസം കഴിഞ്ഞ് സംഭവിക്കുന്ന മരണം കോവിഡ് ബാധിച്ചുതന്നെ രേഖപ്പെടുത്തണമെന്ന ഉത്തരവിലും വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു.
എപിഎൽ വിഭാഗത്തിന് ദിവസം 750 രൂപ മുതൽ 2000 രൂപവരെ കിടക്കയ്ക്ക് ഈടാക്കാനായിരുന്നു സർക്കാർ ഉത്തരവ്. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നൽകിയിരുന്നു.
National News: ദളിത് ബാലൻ ക്ഷേത്രത്തിൽ കടന്നു; കുടുംബത്തിന് 25,000 രൂപ പിഴ




































