കീവ്: യുക്രൈനിൽ റഷ്യ അധിനിവേശം നടത്തുന്നതിന് എതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാകുകയാണ്. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനെ നാസി നേതാവ് ഹിറ്റ്ലറുമായി താരതമ്യം ചെയ്തും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ട്.
അത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ ട്വിറ്റിൽ വൈറലാകുന്നത്. യുക്രൈന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നുമാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. യുക്രൈനെ ആക്രമിച്ച റഷ്യൻ ഭരണാധികാരിയായ വ്ളാദിമിർ പുടിനെ നാസി നേതാവായ അഡോൾഫ് ഹിറ്റ്ലർ തഴുകുന്ന രീതിയിലാണ് ചിത്രം.
“ഇത് വെറുമൊരു ചിത്രമല്ല, ഞങ്ങളുടേയും നിങ്ങളുടേയും യാഥാർഥ്യമാണ്”- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.
This is not a ‘meme’, but our and your reality right now.
— Ukraine / Україна (@Ukraine) February 24, 2022
പുടിൻ ഹിറ്റ്ലർ ആണെന്ന മുദ്രാവാക്യവും പ്ളക്കാർഡുകളുമായി മോസ്കോയില്‍ ആയിരങ്ങൾ പ്രതിഷേധിച്ചിരുന്നു. പ്രക്ഷോഭകാരികളെ പോലീസിനെ ഉപയോഗിച്ച് നേരിട്ട റഷ്യന്‍ സര്‍ക്കാര്‍ നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കിയതായാണ് വിവരം.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം







































