ഷിംല: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരൺജിത്ത് സിംഗ് വിടവാങ്ങി. ഹിമാചൽ പ്രദേശിലെ വീട്ടിൽ 90ആം വയസിലാണ് അന്ത്യം. ഹിമാചലിലെ ഉനായിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്. 1964ലെ ടോക്കിയോ ഒളിമ്പിക്സ് ഫൈനലില്‍ പാകിസ്ഥാനെ വീഴ്ത്തി സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു ചരൺജിത്ത് സിംഗ്. ഈ കിരീടനേട്ടമാണ് ഇദ്ദേഹത്തെ ഇതിഹാസ പദവിയിലേക്ക് ഉയർത്തിയത്.
1960ലെ റോം ഒളിമ്പിക്സിൽ പാകിസ്ഥാന് മുന്പില് ചരിത്രത്തിലാദ്യമായി ഫൈനലില്‍ ഇന്ത്യ അടിയറവ് പറഞ്ഞപ്പോള്‍ ടീമിലെ അംഗമായിരുന്നു ചരൺജിത്ത് സിംഗ്. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ അടിയറവ് പറഞ്ഞപ്പോൾ പരിക്കുമൂലം ചരണ്‍ജിത്തിന് പുറത്തിരിക്കേണ്ടി വന്നു.
എന്നാല്‍ നാലു വര്‍ഷത്തിനുശേഷം ടോക്കിയോ ഒളിമ്പിക്സില്‍ വീണ്ടും ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേർക്കുനേർ വന്നപ്പോൾ ചരണ്‍ജിത്ത് നയിച്ച ഇന്ത്യന്‍ ടീം എതിരില്ലാത്ത ഒരു ഗോളിന് പാകിസ്ഥാനെ തകർത്തിരുന്നു. ടോക്കിയോയിലെ ഒൻപത് മൽസരങ്ങളില്‍ ഒന്നില്‍ പോലും തോൽക്കാതെ ആയിരുന്നു ഇന്ത്യ സ്വര്‍ണം നേടിയത്.
1960ലെ ഒളിമ്പിക്സ് വെള്ളി, 1962ലെ ഏഷ്യന്‍ ഗെയിംസ് വെള്ളി, 1964ലെ ഒളിമ്പിക്സ് സ്വർണം എന്നിവയാണ് പ്രധാനനേട്ടങ്ങൾ. അര്‍ജുന, പത്മശ്രീ പുരസ്കാരങ്ങള്‍ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഹോക്കിയില്‍ നിന്ന് വിരമിച്ചശേഷം ഹിമാചല്‍ പ്രദേശിലെ ഷിംല യൂണിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Read Also: കാത്തിരിപ്പിന് വിരാമം; എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറി







































