കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പശ്‌ചിമബംഗാളിലെ മിഡ്നാപൂരില്‍ കേന്ദ്രമന്ത്രിക്കെതിരെ പോസ്‌റ്ററുകള്‍. ഗോ ബാക്ക് അമിത് ഷാ പോസ്‌റ്ററുകളും മുദ്രാവാക്യവുമായി ചിലര്‍ തെരുവിലിറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നേരത്തെ ബംഗാള്‍ സന്ദര്‍ശനം നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്കെതിരെ ആക്രണമുണ്ടാവുകയും ഇതിന് പിന്നാലെ കേന്ദ്രവും സംസ്‌ഥാനവും തമ്മിലുള്ള വാക്പോര് തുടരുകയും ചെയ്യുന്ന പശ്‌ചാത്തലത്തില്‍ കൂടിയാണ് അമിത് ഷാ ഇവിടേക്ക് എത്തുന്നത്.
അതേസമയം മുന്‍മന്ത്രി സുവേന്ദു അധികാരി, ഇളയ സഹോദരന്‍ സൗമേന്ദു അധികാരി അടക്കം എംപിമാരും എംഎല്‍എമാരുമടങ്ങുന്ന തൃണമൂല്‍ കോൺഗ്രസ് നേതാക്കളുടെ പട അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read also: ആഭ്യന്തര മന്ത്രി ബംഗാളിൽ; ബിജെപിയിൽ ചേരാനൊരുങ്ങി തൃണമൂൽ നേതാക്കളുടെ പട