കൊൽക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. പ്രധാനമന്ത്രിയുടെ വികസന മാതൃകയും മമതയുടെ നശീകരണ മാതൃകയും തമ്മിലുള്ള മൽസമായിരിക്കും വരാൻ പോകുന്ന ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പെന്നാണ് അമിത് ഷാ പറഞ്ഞത്. ഉത്തര ബംഗാളിലെ കൂച്ബിഹാറിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയ് ശ്രീറാം വിളി ഇന്ത്യയിൽ മുഴക്കിയില്ലെങ്കിൽ പിന്നെ അത് പാകിസ്ഥാനിൽ മുഴക്കുമോ’ അമിത് ഷാ പരിഹസിച്ചു കൊണ്ട് ചോദിച്ചു. ജയ് ശ്രീറാം വിളി കേട്ടാൽ മമത ബാനർജിക്ക് ദേഷ്യമാണെന്നും എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവർ അത് ചൊല്ലാൻ തുടങ്ങുമെന്നും മമതയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്തെ 294 സീറ്റുകളിൽ 200 സീറ്റുകളും നേടാനുള്ള തയ്യാറെടുപ്പാണ് അമിത് ഷായുടെ നേതൃത്വത്തിൽ ബംഗാളിൽ നടക്കുന്നത്. മാത്രവുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലെല്ലാം സംസ്ഥാനത്ത് ചർച്ചാ വിഷയമായ ജയ് ശ്രീറാം വിളിയും ഇത്തവണ വീണ്ടും അമിത് ഷാ ഉയർത്തി കൊണ്ടുവരികയാണ്.
Read Also: നോദീപ് കൗർ അറസ്റ്റിലായിട്ട് ഒരു മാസം; കണ്ണുകെട്ടി ഇന്ത്യൻ നീതിന്യായ വ്യവസ്ഥ