ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടക്കം കാണില്ല; അമിതാവേശം വേണ്ടെന്ന് പ്രശാന്ത് കിഷോര്‍

By Syndicated , Malabar News
Prashanth kishore resigns punjab cm advisory
പ്രശാന്ത് കിഷോര്‍
Ajwa Travels

കൊല്‍ക്കത്ത: ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റ് സ്വന്തമാക്കാന്‍ ബിജെപി പാടുപെടുമെന്നും ഒരു കൂട്ടം മാദ്ധ്യമങ്ങളെ കണ്ടുകൊണ്ടുള്ള അമിതാവേശം മാത്രമാണ് ബിജെപിയുടേതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

തന്റെ ഈ ട്വീറ്റ് സൂക്ഷിച്ചു വെക്കണമെന്നും താന്‍ പറഞ്ഞത് പോലെ അല്ല സംഭവിക്കുന്നത് എങ്കില്‍ ജോലി ഉപേക്ഷിക്കുമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. തൃണമൂലിനെ തകര്‍ത്ത് ബിജെപി 200 സീറ്റുകള്‍ സ്വന്തമാക്കും എന്ന അമിത്ഷായുടെ വെല്ലുവിളിയെ തുടര്‍ന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ഇറക്കാനുള്ള കഠിന ശ്രമത്തിലാണ് അമിത്ഷായും സംഘവും. 294 അംഗ നിയമസഭയില്‍ 200 സീറ്റും ബിജെപി സ്വന്തമാക്കുമെന്നും മമത ബാനര്‍ജിയെ വെറും പുല്‍ക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത് ഷായുടെ വെല്ലുവിളി.

ഇതിന്റെ ഭാഗമായി തൃണമൂല്‍ നേതാവായിരുന്ന സുവേന്തു അധികാരിയുടെ ബിജെപി പ്രവേശനം രാഷ്‌ട്രീയ ആയുധമാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് കിട്ടിയത്. മുകുള്‍ റോയ്, സുവേന്തു അധികാരി എന്നിവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ 2016ല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവന്നിരുന്നു.

അന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഈ ദൃശ്യങ്ങള്‍ ബിജെപി ഉപയോഗിക്കുകയും ചെയ്‌തിരുന്നു. സ്‌റ്റിങ് ഓപറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപിയുടെ ബംഗാള്‍ ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു.

അഴിമതി നടത്തിയ മുകുള്‍ റോയിയും സുവേന്തു അധികാരിയും ബിജെപിയില്‍ എത്തുമ്പോള്‍ വിശുദ്ധരാവുന്നു എന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം. 2016 മാര്‍ച്ച് 14ലെ ഈ പോസ്‌റ്റ് ഇപ്പോഴും ബിജെപി നീക്കം ചെയ്‌തിട്ടില്ല. ഇനി ബിജെപി ഔദ്യോഗിക പേജില്‍ നിന്നും പോസ്‌റ്റ് ഒഴിവാക്കുമായിരിക്കും എന്നാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

Read also: ബിജെപിയെ വെട്ടിലാക്കി കാലുമാറിയ തൃണമൂല്‍ നേതാക്കള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE