റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും യമൻ വിമത സായുധ വിഭാഗമായ ഹൂതികളുടെ മിസൈൽ ആക്രമണം. തെക്ക് പടിഞ്ഞാറൻ അതിർത്തി പട്ടണമായ ജിസാനില്‍ മിസൈല്‍ പതിച്ച് വാഹനങ്ങളും വര്‍ക്ക് ഷോപ്പുകളും കത്തിനശിച്ചു.
ജിസാനിലെ അഹദ് അല്‍മസാരിഹില്‍ മൂന്നു വര്‍ക്ക് ഷോപ്പുകളും മൂന്നു കാറുകളുമാണ് കത്തി നശിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവമെന്ന് സഖ്യസേന അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ സൻആയിൽ ഹൂതികളുടെ സൈനിക ലക്ഷ്യങ്ങൾക്കു നേരെ സഖ്യസേന ശക്തമായ വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു.
സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടത്താനായി ഹൂതികള്‍ സന്‍ആ വിമാനത്താവളം ഉപയോഗിക്കുകയാണെന്ന് അറബ് സഖ്യസേന കുറ്റപ്പെടുത്തി. 24 മണിക്കൂറിനിടെ യമനിലെ മഅരിബിലും പശ്ചിമ തീരമേഖലയിലും സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളിൽ 165 ലേറെ ഹൂതികൾ കൊല്ലപ്പെടുകയും 19 സൈനിക ഉപകരണങ്ങൾ തകരുകയും ചെയ്തു.
Kerala News: ഭരിക്കുന്നത് അവിശ്വാസികൾ, 2026ൽ വിശ്വാസികൾ അധികാരത്തിൽ വരണം; നടൻ ദേവൻ







































