അങ്കാറ: തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണമെന്ന് റിപ്പോർട്. സ്‌ഫോടനത്തിൽ രണ്ട് ഭീകരരും മൂന്ന് പൗരൻമാരും കൊല്ലപ്പെട്ടതായാണ് വിവരം. 14 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന്റെ ആസ്‌ഥാനത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്. ഭീകരാക്രമണം എന്നാണ് സ്‌ഫോടനത്തെ തുർക്കി ആഭ്യന്തരമന്ത്രി വിശേഷിപ്പിച്ചിരിക്കുന്നത്. ”തുർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രീസിന് നേരെ ഒരു ഭീകരാക്രമണം നടന്നു. നിർഭാഗ്യവശാൽ പലരും മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്‌തു”- മന്ത്രി അലി യെർലികായ എക്‌സിൽ കുറിച്ചു.
അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കുർദിഷ് തീവ്രവാദികളും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പും ഇടതുപക്ഷ തീവ്രവാദികളുമെല്ലാം രാജ്യത്ത് മുൻപ് ആക്രമണം നടത്തിയിട്ടുണ്ട്. ആക്രമണം നടന്ന സ്‌ഥലത്ത് ഈ ആഴ്‌ച യുക്രൈനിലെ ഉന്നത നയതന്ത്രജ്‌ഞൻ സന്ദർശിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!