പാലക്കാട്: ജില്ലയിലെ ധോണിയിൽ ഭാര്യയെയും കൈക്കുഞ്ഞിനെയും വീടിനു പുറത്താക്കി യുവാവിന്റെ ക്രൂരത. സ്‌ത്രീധനത്തിന്റെ പേരിലാണ് പീഡനം എന്നാണ് റിപ്പോർട്. പത്തനംതിട്ട സ്വദേശിനി ശ്രുതിയെയും കുഞ്ഞിനെയുമാണ് ഭർത്താവ് പുറത്താക്കിയത്.
കഴിഞ്ഞ നാല് ദിവസമായി അമ്മയും കുഞ്ഞും വീടിന്റെ വരാന്തയിലാണ് കഴിയുന്നത്. പ്രസവശേഷം ഭർതൃ വീട്ടിലെത്തിയപ്പോഴാണ് സംഭവം. ഭർത്താവ് മനു കൃഷ്‌ണന് എതിരെ ഗാർഹിക പീഡന നിയമപ്രകാരം കേസ് എടുത്തെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണ് എന്നാണ് മനു കൃഷ്‌ണന്റെ പ്രതികരണം. തന്നെയും കുടുംബത്തെയും മനഃപൂർവം അവഹേളിക്കാൻ ആണ് ശ്രമം നടക്കുന്നതെന്നും ഇയാൾ ആരോപിച്ചു.
Most Read: പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം