പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

By Staff Reporter, Malabar News
Expatriate abduction case-koyilandi
Representational Image
Ajwa Travels

കോഴിക്കോട്: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വടകര ഡിവൈഎസ്‌പി അബ്‌ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുമെന്ന് റൂറൽ എസ്‌പി ഡോ. എ ശ്രീനിവാസ് അറിയിച്ചു.

തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും എസ്‌പി വ്യക്‌തമാക്കി.

ഇന്ന് (ജൂലൈ 13) പുലർച്ചെയാണ് ഊരള്ളൂർ മാതോത്ത് മീത്തൽ മമ്മദിന്റെ മകൻ അഷ്റഫിനെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. കൊടുവള്ളിയിൽ നിന്നെത്തിയ സംഘമാണ് ഇതിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്.

വിദേശത്ത് നിന്നും അഷ്റ‌ഫ് സ്വർണം കൊണ്ട് വന്നിരുന്നെന്നും ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലെന്ന് ഭീഷണി ഉയർത്തി, തോക്ക് ചൂണ്ടിയാണ് അഷ്റഫിനെ കൊണ്ടുപോയതെന്നും സഹോദരൻ സിദ്ദിഖ് കൊയിലാണ്ടി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം സ്വർണക്കടത്ത് ക്യാരിയറാണ്‌ അഷറഫ് എന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ പോലീസ്‌ സ്വർണവുമായി സഹോദരനെ പിടിച്ചിട്ടുണ്ടെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. കൂടാതെ തട്ടിക്കൊണ്ടു പോകാൻ സംഘമെത്തിയ വാഹനം രണ്ട് ദിവസം മുമ്പ് പ്രദേശത്ത് കണ്ടിട്ടുണ്ടെന്നും സഹോദരൻ അറിയിച്ചിട്ടുണ്ട്.

Malabar News: കോവിഡ് പരിശോധിച്ചാൽ മൊബൈൽ ഫോൺ സമ്മാനം; വേറിട്ട ഓഫറുമായി വ്യാപാരികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE