കോവിഡ് പരിശോധിച്ചാൽ മൊബൈൽ ഫോൺ സമ്മാനം; വേറിട്ട ഓഫറുമായി വ്യാപാരികൾ

By Trainee Reporter, Malabar News
covid test
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് പരിശോധിച്ചാൽ 10,000 രൂപയുടെ മൊബൈൽ സമ്മാനമായി നൽകുമെന്ന വേറിട്ട ഓഫറുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് വണ്ടൂർ യൂണിറ്റ്. പ്രദേശത്ത് കൊവിഡ് പരിശോധന വർധിപ്പിക്കാനാണ് പുതിയ ഓഫറുകളുമായി വ്യാപാരികൾ രംഗത്ത് ഇറങ്ങിയത്.  ഇന്നലെയും ഇന്നും നാളെയുമായി ശാന്തിനഗർ, വണ്ടൂർ, വാണിയമ്പലം എന്നിവിടങ്ങളിൽ കോവിഡ് മെഗാ ആന്റിജൻ ടെസ്‌റ്റ് നടക്കുന്നുണ്ട്. ഇതിൽ പങ്കെടുത്തവർക്കാണ് നറുക്കെടുപ്പിലൂടെ ഫോൺ നൽകുക. നാളെയാണ് ബംബർ നറുക്കെടുപ്പ്.

പ്രദേശത്തെ കോവിഡ് രോഗ വ്യാപനം കുറക്കുന്നതിനായി എല്ലാവരും ടെസ്‌റ്റിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു ഓഫർ മുന്നോട്ട് വെച്ചതെന്ന് വ്യാപാരി ഏകോപന സമിതി അംഗങ്ങൾ പറഞ്ഞു. നാളെ വാണിയമ്പലം ടൗൺ സ്‌ക്വയറിൽ വെച്ചാണ് പരിശോധന നടക്കുന്നത്. നറുക്കെടുപ്പിന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ഗഫൂർ മോയിക്കൽ, കെഎഫ്‌സി സുബൈർ, പി അബ്‌ദുൾ നാസർ എന്നിവർ നേതൃത്വം നൽകും.

Read Also: സിക വൈറസ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE