പിന്നോട്ടില്ല; 9ആം തീയതി മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരികൾ

By News Desk, Malabar News
Vyapari Vyavasayi Samithi kerala
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ
Ajwa Travels

തിരുവനന്തപുരം: ഓഗസ്‌റ്റ്‌ 9 മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽ ഉറച്ച് വ്യാപാരികൾ. സർക്കാരിന് ഇഷ്‌ടം പോലെ സമയം കൊടുത്തതിന് ശേഷമാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസിറുദ്ദീൻ പറഞ്ഞു. വ്യാപാരികൾക്ക് പ്രഖ്യാപിച്ച പാക്കേജ് വെറും പ്രഹസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, അശാസ്‌ത്രീയ ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹരജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി. ബുധനാഴ്‌ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാർ തീരുമാനം അറിഞ്ഞ ശേഷം ഹരജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദ്ദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹരജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുള്ളവരാണ് ഹരജി നൽകിയത്.

Also Read: കോവിഡ് പ്രതിസന്ധി: ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി; മന്ത്രി മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE