കോവിഡ് പ്രതിസന്ധി: ടൂറിസം മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി; മന്ത്രി മുഹമ്മദ് റിയാസ്

By Staff Reporter, Malabar News
pa-muhammed-riyas
മന്ത്രി പിഎ മുഹമ്മദ് റിയാസ്
Ajwa Travels

തിരുവനന്തപുരം: കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിലെ തൊഴിലാളികളെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി റിവോള്‍വിംഗ് ഫണ്ട് പദ്ധതി തയ്യാറായതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ടൂറിസം മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് പലിശരഹിത വായ്‌പ നല്‍കുന്നതാണ് പുതിയ പദ്ധതി. ടൂറിസ്‌റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍, ടൂറിസ്‌റ്റ് ബസ് ഡ്രൈവര്‍മാര്‍, ശിക്കാരി-ഹൗസ് ബോട്ട് ജീവനക്കാര്‍, ഹോട്ടല്‍ – റെസ്‌റ്റൊറന്റ് ജീവനക്കാര്‍, കലാകാരൻമാര്‍, കരകൗശല വിദഗ്ധര്‍, ആയോധന കലാപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുക.

കൂടാതെ ആയുര്‍വേദ സെന്ററുകള്‍, റെസ്‌റ്റൊറന്റുകള്‍, ഹോം സ്‌റ്റേകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, അഡ്വഞ്ചര്‍ ടൂറിസം, ഗ്രീന്‍ഫാം, എന്നിവയ്‌ക്കുള്ള അക്രഡിറ്റേഷന്‍ ഉപാധികളില്ലാതെ ഡിസംബര്‍ 31 വരെ പുതുക്കി നല്‍കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Read Also: പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ല; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE