പിഎസ്‌സി റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടാൻ കഴിയില്ല; മുഖ്യമന്ത്രി

By Staff Reporter, Malabar News
Pinarayi-Vijayan
Ajwa Travels

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഗസ്‌റ്റ് നാലിന് അവസാനിക്കുന്ന പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർഥികളുടെ ആവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

നിശ്‌ചിത കാലപരിധി വച്ച് മാത്രമേ ലിസ്‌റ്റുകളുടെ കാലാവധി നീട്ടാൻ സാധിക്കൂ. ഒരു വർഷമാണ് സാധാരണ ഗതിയിൽ പിഎസ്‌സി റാങ്ക് ലിസ്‌റ്റ് കാലാവധി. അസാധാരണ സാഹചര്യങ്ങളിലാണ് റാങ്ക്ലിസ്‌റ്റ് കാലാവധി നീട്ടാൻ പിഎസ്‌സിക്ക് ശുപാർശ നൽകുന്നത്. കോവിഡ് കാലത്ത് ഒഴിവുകൾ റിപ്പോർട് ചെയ്യുന്നതിൽ തടസം ഉണ്ടായിട്ടില്ല. എല്ലാ ഒഴിവുകളും റിപ്പോർട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കും. മുഴുവൻ ഒഴുവുകളിലും നിയമനം നടത്തുക എന്നതാണ് സർക്കാർ നിലപാട്. പിഎസ്‌സിയുടെ യശസ് താഴ്‌ത്തികെട്ടാനാണ് പലരുടെയും ശ്രമമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അഭിപ്രായപ്പെട്ടു. അതേസമയം റാങ്ക് ലിസ്‌റ്റ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ സമരം ആരംഭിച്ചിട്ടുണ്ട്.

Read Also: തോൽക്കുമെന്ന് പറഞ്ഞിട്ടും അഴീക്കോട് മണ്ഡലത്തിൽ തന്നെ മൽസരിപ്പിച്ചു; കെഎം ഷാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE