പാലക്കാട്: ജില്ലയിലെ കിഴക്കഞ്ചേരിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഒഴുകിൻചോട് കൊച്ചുപറമ്പിൽ എൽസി(58) ആണ് മരിച്ചത്. കൊച്ചുപറമ്പിൽ വർഗീസ് ആണ് ഭാര്യയെ വെട്ടിക്കൊന്നത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.
എൽസിയെ വെട്ടിക്കൊലപ്പെടുത്തിയത് ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച ഭർത്താവ് അപ്പച്ചൻ എന്ന വർഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Most Read: ശ്യാമൾ മണ്ഡൽ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും






































