ന്യൂഡെൽഹി: കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐസിഎസ്ഇ) ഐസിഎസ്ഇ പത്താം ക്ളാസിന്റെയും ഐസിസി പന്ത്രണ്ടാം ക്ളാസിന്റെയും ഫലം പ്രഖ്യാപിച്ചു. ഫലമറിയാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക.
പത്താം ക്ളാസിൽ 99.98 ശതമാനവും പന്ത്രണ്ടാം ക്ളാസിൽ 99.76 ശതമാനവും പേർ വിജയിച്ചു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഈ വർഷം രണ്ട് ക്ളാസുകളിലെയും പരീക്ഷകൾ സിഐഎസ്സിഇ റദ്ദാക്കിയിരുന്നു. ബോർഡ് തീരുമാനിച്ച ഇതര മൂല്യനിർണയ നയം അടിസ്ഥാനമാക്കിയാണ് ഫലം പ്രഖ്യാപിച്ചിട്ടുള്ളത്.
മുൻ വർഷങ്ങളിലേത് പോലെ മൂല്യനിർണയം പുനഃപരിശോധിക്കാനുള്ള അവസരം ഇതവണയുണ്ടാകില്ല. അതേസമയം, കണക്കുകൂട്ടലിലെ പിശകുകളും മറ്റും പരിഹരിക്കുന്നതിന് ഒരു തർക്കപരിഹാര സംവിധാനമുണ്ടാകുമെന്നും ബോർഡ് ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ജെറി അരത്തൂൺ അറിയിച്ചിട്ടുണ്ട്.
Also Read: ഓക്സിജൻ ക്ഷാമം; കേന്ദ്രം നുണ പറയുന്നു; ഓഡിറ്റ് നടത്തുമെന്ന് ഛത്തീസ്ഗഢ് സർക്കാർ







































