തിരുവനന്തപുരം: ടൈഫോയിഡ് പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പരിഹാരമാകുന്ന വിലകുറഞ്ഞ മരുന്നുകൾ പൂഴ്‌ത്തിവച്ചാൽ കർശന നടപടികൽ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂഴ്‌ത്തിവെപ്പിനെതിരെ നടപടി എടുക്കാൻ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നല്‍കി.
200 രൂപയില്‍ താഴെ വിലയുള്ള ടൈഫോയിഡ് വാക്‌സിൻ ലഭ്യമായിട്ടും അത് പൂഴ്‌ത്തിവച്ച് 2000 രൂപ വില വരുന്ന മരുന്നുകൾ വിൽക്കുന്നതായി വാർത്തകൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിയുടെ നടപടി. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയിഡ് വാക്‌സിൻ നിര്‍ബന്ധമാക്കിയ സാഹചര്യം മുതലെടുത്താണ് ചില മെഡിക്കല്‍ സ്‌റ്റോറുകളുടെ കൊള്ള.
സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും വാക്‌സിൻ ലഭ്യമാക്കാതെ, മെഡിക്കൽ സ്‌റ്റോറുകളെ കൊള്ളക്ക് സഹായിക്കുന്ന നിലപാടാണ് സർക്കാർ ചെയ്‌തതെന്ന ആരോപണം ഉയർന്നപ്പോഴാണ് മന്ത്രിയുടെ നടപടി.
Most Read: ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം’; സർക്കാർ ഇടപെടൽ വേണ്ട- സുപ്രീം കോടതി







































