വില കുറഞ്ഞ മരുന്നുകള്‍ പൂഴ്‌ത്തിവച്ചാൽ നടപടി: മന്ത്രി വീണാ ജോര്‍ജ്

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയിഡ് വാക്‌സിൻ നിര്‍ബന്ധമാക്കിയ സാഹചര്യം മുതലെടുത്താണ്, കുറഞ്ഞ കമ്മീഷൻ ലഭിക്കുന്ന വാക്‌സിനുകൾ മാറ്റി, കൂടിയ കമീഷൻ ലഭിക്കുന്ന മരുന്നുകൾ പാവപ്പെട്ട ഹോട്ടൽ തൊഴിലാളികൾക്ക് നൽകിയുള്ള കൊള്ള ചില മെഡിക്കല്‍ ഷോപ്പുകൾ ആരംഭിച്ചത്.

By Central Desk, Malabar News
If cheap medicines are hoarded, action will be taken _ Minister Veena George
Rep. Image
Ajwa Travels

തിരുവനന്തപുരം: ടൈഫോയിഡ് പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് പരിഹാരമാകുന്ന വിലകുറഞ്ഞ മരുന്നുകൾ പൂഴ്‌ത്തിവച്ചാൽ കർശന നടപടികൽ ഉണ്ടാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂഴ്‌ത്തിവെപ്പിനെതിരെ നടപടി എടുക്കാൻ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ക്ക് മന്ത്രി നിര്‍ദ്ദേശവും നല്‍കി.

200 രൂപയില്‍ താഴെ വിലയുള്ള ടൈഫോയിഡ് വാക്‌സിൻ ലഭ്യമായിട്ടും അത് പൂഴ്‌ത്തിവച്ച് 2000 രൂപ വില വരുന്ന മരുന്നുകൾ വിൽക്കുന്നതായി വാർത്തകൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ മന്ത്രിയുടെ നടപടി. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയിഡ് വാക്‌സിൻ നിര്‍ബന്ധമാക്കിയ സാഹചര്യം മുതലെടുത്താണ് ചില മെഡിക്കല്‍ സ്‌റ്റോറുകളുടെ കൊള്ള.

സര്‍ക്കാര്‍ ആശുപത്രികളിലും കാരുണ്യ ഫാര്‍മസികളിലും വാക്‌സിൻ ലഭ്യമാക്കാതെ, മെഡിക്കൽ സ്‌റ്റോറുകളെ കൊള്ളക്ക് സഹായിക്കുന്ന നിലപാടാണ് സർക്കാർ ചെയ്‌തതെന്ന ആരോപണം ഉയർന്നപ്പോഴാണ് മന്ത്രിയുടെ നടപടി.

Most Read: ക്ഷേത്രഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം’; സർക്കാർ ഇടപെടൽ വേണ്ട- സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE