കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി കേരളത്തില്‍ ആഘോഷമാക്കിയ സിപിഎം തലകുനിച്ചു നിന്ന് അതിന് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് പ്രത്യയ ശാസ്‌ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും നാല് പേര്‍ പോയാല്‍ നാലായിരം പേര്‍ ഇതിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് വിവിധ പാർട്ടികളിലെ അംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്നവരുടെ വരവേല്‍പ്പ് എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലേക്ക് ആളുകള്‍ വരും. ഇതൊരു മഹത്തായ പ്രസ്‌ഥാനമാണ്. ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഊര്‍ജമാണ് കോണ്‍ഗ്രസ് എന്നാരും മറക്കരുത്.
മനുഷ്യന്റെ ആയുസിനും രാജ്യങ്ങളുടെ ആയുസിലും കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്നത് പോലെ ഒരു പ്രസ്‌ഥാനത്തിന്റെ ആയുസിലും ഉണ്ടാകും. ദേശീയ തലത്തിലും സംസ്‌ഥാന തലത്തിലും അതിശക്‌തമായി പാര്‍ട്ടി തിരിച്ചുവരും; വിഡി സതീശന്‍ പറഞ്ഞു.
Read Also: കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛനും അമ്മയും മുൻകൂർ ജാമ്യം തേടി