നാല് പേർ പോയാൽ കോൺഗ്രസിലേക്ക് നാലായിരം പേർ വരും; വിഡി സതീശൻ

By Staff Reporter, Malabar News
VD Satheesan

കൊച്ചി: കോണ്‍ഗ്രസില്‍ നിന്ന് ആളുകളെ കൊണ്ടുപോയി കേരളത്തില്‍ ആഘോഷമാക്കിയ സിപിഎം തലകുനിച്ചു നിന്ന് അതിന് മറുപടി പറയേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസ് പ്രത്യയ ശാസ്‌ത്രത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും നാല് പേര്‍ പോയാല്‍ നാലായിരം പേര്‍ ഇതിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളത്ത് വിവിധ പാർട്ടികളിലെ അംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്നവരുടെ വരവേല്‍പ്പ് എന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലേക്ക് ആളുകള്‍ വരും. ഇതൊരു മഹത്തായ പ്രസ്‌ഥാനമാണ്. ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഊര്‍ജമാണ് കോണ്‍ഗ്രസ് എന്നാരും മറക്കരുത്.

മനുഷ്യന്റെ ആയുസിനും രാജ്യങ്ങളുടെ ആയുസിലും കയറ്റിറക്കങ്ങള്‍ ഉണ്ടാകുന്നത് പോലെ ഒരു പ്രസ്‌ഥാനത്തിന്റെ ആയുസിലും ഉണ്ടാകും. ദേശീയ തലത്തിലും സംസ്‌ഥാന തലത്തിലും അതിശക്‌തമായി പാര്‍ട്ടി തിരിച്ചുവരും; വിഡി സതീശന്‍ പറഞ്ഞു.

Read Also: കുഞ്ഞിനെ ദത്ത് നൽകിയ കേസ്; അനുപമയുടെ അച്ഛനും അമ്മയും മുൻകൂർ ജാമ്യം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE