ന്യൂഡെൽഹി: വിമാനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പ്രതിഷേധത്തില്‍ കേന്ദ്രം ഇടപെടുന്നു. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു.
വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ മർദ്ദിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി പങ്കുവെച്ച ട്വീറ്റിന് നൽകിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വീഡിയോയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രണ്ട് യാത്രക്കാരെ കയ്യേറ്റം ചെയ്യുന്നത് കൃത്യമായി കാണാമെന്നും എന്നിട്ടും എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്ഐആർ ഇല്ലാത്തതെന്നുമായിരുന്നു ഹൈബി ഈഡന്റെ ട്വീറ്റ്.
We’re looking into this & will take action soon. https://t.co/5bpKnMDLYw
— Jyotiraditya M. Scindia (@JM_Scindia) June 16, 2022
Most Read: ഫിഫ റാങ്കിംഗ്; ഫ്രാന്‍സിന് തിരിച്ചടി, നേട്ടംകൊയ്ത് അര്‍ജന്റീന






































