വിമാനത്തിനുള്ളിലെ പ്രതിഷേധം; കേന്ദ്രം ഇടപെടുന്നു, നടപടി ഉടനെന്ന് വ്യോമയാന മന്ത്രി

By Desk Reporter, Malabar News
In-flight protest; The aviation minister said the action was being taken
Ajwa Travels

ന്യൂഡെൽഹി: വിമാനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പ്രതിഷേധത്തില്‍ കേന്ദ്രം ഇടപെടുന്നു. വിഷയം പരിശോധിക്കുകയാണെന്നും നടപടിയുണ്ടാകുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു.

വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീന‍ര്‍ ഇപി ജയരാജൻ മർദ്ദിച്ചുവെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി പങ്കുവെച്ച ട്വീറ്റിന് നൽകിയ മറുപടിയിലാണ് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.

വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വീഡിയോയിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രണ്ട് യാത്രക്കാരെ കയ്യേറ്റം ചെയ്യുന്നത് കൃത്യമായി കാണാമെന്നും എന്നിട്ടും എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്‌ഐആർ ഇല്ലാത്തതെന്നുമായിരുന്നു ഹൈബി ഈഡന്റെ ട്വീറ്റ്.

Most Read:  ഫിഫ റാങ്കിംഗ്; ഫ്രാന്‍സിന് തിരിച്ചടി, നേട്ടംകൊയ്‌ത് അര്‍ജന്റീന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE