ഫിഫ റാങ്കിംഗ്; ഫ്രാന്‍സിന് തിരിച്ചടി, നേട്ടംകൊയ്‌ത് അര്‍ജന്റീന

By News Bureau, Malabar News
(Image: AFP)
Ajwa Travels

സൂറിച്ച്: ഫിഫ റാങ്കിംഗിൽ അർജന്റീന മൂന്നാം സ്‌ഥാനത്തേക്കുയർന്നു. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ മറികടന്നാണ് അർജന്റീനയുടെ നേട്ടം. ബ്രസീൽ ഒന്നും ബെൽജിയം രണ്ടും സ്‌ഥാനങ്ങള്‍ നിലനിർത്തിയപ്പോൾ ഇംഗ്ളണ്ട്, ഇറ്റലി, സ്‌പെയ്ൻ, ഹോളണ്ട്, പോർച്ചുഗൽ, ഡെൻമാർക്ക് എന്നിവർ അഞ്ച് മുതൽ പത്ത് വരെ സ്‌ഥാനങ്ങളിൽ ഇടംപിടിച്ചു.

ഏപ്രിൽ ഏഴ് മുതൽ ജൂൺ 14 വരെ നടന്ന 300 മൽസരങ്ങളുടെ ഫലം ഉൾപ്പെടുത്തിയാണ് ഫിഫ റാങ്കിംഗ് പുതുക്കിയത്.

ബ്രസീൽ 1838 പോയിന്റുമായാണ് റാങ്കിംഗിൽ ഒന്നാം സ്‌ഥാനം നിലനിർത്തിയത്. രണ്ടാം സ്‌ഥാനത്തുള്ള ബെൽജിയത്തിന് 1822 പോയിന്റുണ്ട്. അർജന്റീനയ്‌ക്ക് 1784ഉം ഫ്രാൻസിന് 1765ഉം പോയിന്റാണുള്ളത്.

ഫൈനലിസിമ പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത അര്‍ജന്റീന സൗഹൃദ പോരാട്ടത്തില്‍ എസ്‌റ്റോണിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് കീഴടക്കി പരാജയമറിയാതെ 33 മൽസരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതാണ് റാങ്കിംഗിലും നേട്ടമായത്.

അതേസമയം ഇന്ത്യ 106ആം സ്‌ഥാനത്ത് തുടരുകയാണ്. ഇറാനാണ് ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ രാജ്യം. 23ആം സ്‌ഥാനത്താണ് ഇറാൻ.

Most Read: ഷെയിൻ നിഗത്തിന്റെ ‘ഉല്ലാസം’ റിലീസ് തീയതി പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE