ഷെയിൻ നിഗത്തിന്റെ ‘ഉല്ലാസം’ റിലീസ് തീയതി പ്രഖ്യാപിച്ചു

By Film Desk, Malabar News
Ajwa Travels

ഷെയിൻ നിഗം നായകനായെത്തുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചിത്രം പ്രേക്ഷകർക്ക് അരികിലെത്തും.

സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ഷെയിൻ അടക്കമുള്ള അണിയറ പ്രവർത്തകർ പോസ്‌റ്റ് പങ്കുവെച്ചിട്ടുണ്ട്. ഒപ്പം നായിക പവിത്ര ലക്ഷ്‌മിക്ക് പിറന്നാൾ ആശംസകളും ഷെയിൻ നേർന്നിട്ടുണ്ട്.

 

View this post on Instagram

 

A post shared by Shane Nigam (@shanenigam786)

നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രത്തിന്റെ സംവിധായകൻ. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്‌റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. പ്രവീണ്‍ ബാലകൃഷ്‌ണന്റേതാണ് തിരക്കഥ. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രാഹകൻ. ജോണ്‍കുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു.

അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Most Read: എല്ലാം നിർത്തണമെന്ന് പറയുന്നില്ല, പക്ഷെ നിയമാനുസൃതം ആയിരിക്കണം; യുപിയിലെ പൊളിക്കലുകളിൽ സുപ്രീം കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE