എല്ലാം നിർത്തണമെന്ന് പറയുന്നില്ല, പക്ഷെ നിയമാനുസൃതം ആയിരിക്കണം; യുപിയിലെ പൊളിക്കലുകളിൽ സുപ്രീം കോടതി

By News Bureau, Malabar News
Supreme-Court
Ajwa Travels

ന്യൂഡെൽഹി: നബിവിരുദ്ധ പരാ‍മർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നടപടികളും നിർത്തണമെന്ന് പറയുന്നില്ലെന്നും പക്ഷെ, പൊളിക്കലുകൾ നിയമാനുസൃതം ആയിരിക്കണമെന്നും കോടതി പറഞ്ഞു.

“സർക്കാരിന് എതിർപ്പുകൾ ഫയൽ ചെയ്യാൻ സമയം ലഭിക്കും. അതിനിടയിൽ അവരുടെ (അപേക്ഷകരുടെ) സുരക്ഷ ഉറപ്പാക്കണം. അവരും സമൂഹത്തിന്റെ ഭാഗമാണ്. ആർക്കെങ്കിലും ഒരു പരാതിയുണ്ടെങ്കിൽ അതിനെ പ്രതിനിധീകരിക്കാൻ അവർക്ക് അവകാശമുണ്ട്. അത്തരം പൊളിക്കലുകൾ നിയമപ്രകാരം മാത്രമേ നടക്കാവൂ. കേസ് അടുത്തയാഴ്‌ച കേൾക്കും,”- കോടതി പറഞ്ഞു.

നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് നിർദേശിച്ച കോടതി, യുപി സർക്കാരിന് നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാരിന്റെ സത്യവാങ്മൂലത്തിൽ അയച്ച നോട്ടീസുകളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ ഉണ്ടായിരിക്കണംമെന്നും കോടതി പറഞ്ഞു. ജൂൺ 21ന് കേസ് വീണ്ടും പരിഗണിക്കും.

നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌ഥാനത്ത് ഇനി സ്വത്തുക്കൾ പൊളിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തർപ്രദേശ് അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജമിയത്ത്-ഉലമ-ഐ-ഹിന്ദ് ആണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. പൊളിക്കുന്നതിന് മുമ്പ് തങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നില്ലെന്നും ഹരജിക്കാർ ആരോപിച്ചു.

Most Read: രാജ്ഭവൻ മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE