വയനാട്ടിൽ എം വേലായുധൻ സ്‌മാരക ലൈബ്രറിയുടെ ഉൽഘാടനം 28ന്

By Staff Reporter, Malabar News
m-velayudhan
എം വേലായുധൻ
Ajwa Travels

കൽപറ്റ: ബ്രഹ്‌മഗിരിയുടെ പ്രവർത്തനങ്ങൾക്ക്‌ ദീർഘകാലം നേതൃത്വം നൽകിയ എം വേലായുധന്റെ സ്‌മരണക്കായി പുസ്‌തകശാല തുടങ്ങുന്നു. 28ന്‌ രാവിലെ 11ന്‌ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എആർ സിന്ധുവാണ് പുസ്‌തകശാലയുടെ ഉൽഘാടനം നിർവഹിക്കുന്നത്.

ബ്രഹ്‌മഗിരി വർക്കേഴ്‌സ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ മീറ്റിലാണ്‌ പുസ്‌തകശാല തുടങ്ങുന്നത്‌. ഇതിന് മുന്നോടിയായി വിവിധ ഇടങ്ങളിൽ നിന്ന്‌ പുസ്‌തക ശേഖരണം ആരംഭിച്ചിരുന്നു. കോട്ടയം അഭയൻ സ്‌മാരക കേന്ദ്രം ആയിരം പുസ്‌തകങ്ങൾ ഇവിടേക്ക് നൽകും.

നെൻമേനി പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീല പുഞ്ചവയൽ അംഗത്വ വിതരണം നടത്തും. എം വേലായുധന്റെ ഫോട്ടോ ചെയർമാൻ പി കൃഷ്‌ണപ്രസാദ്‌ അനാഛാദനം ചെയ്യും. പുസ്‌തക വിതരണം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പികെ സുധീർ ഉൽഘാടനം ചെയ്യും.

Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒരാൾ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE