മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം. പ്രതിയായ മുസ്ലിം ലീഗ് നേതാവ് ഇബ്രാഹിം ഷബീറിനാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറല്‍ സിഎച്ച് മഹ്മൂദ് ഹാജിയുടെ മകനാണ് പ്രതി. ഷബീറിനെ മെയ് 19ന് മുന്‍പ് അറസ്റ്റ് ചെയ്താലും ഉപാധികളോടെ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ.
ഈ മാസം 16നായിരുന്നു സംഭവം. പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്ന, ഹംന എന്നിവരെയാണ് ഇബ്രാഹിം ഷബീര്‍ നടുറോഡില്‍ മര്‍ദ്ദിച്ചത്. കാറില്‍ നിന്ന് ഇറങ്ങിയ ഇബ്രാഹിം വാഹനമോടിച്ചിരുന്ന അസ്നയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Most Read: വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്സിക്യൂട്ടീവ് യോഗം നാളെ






































