പെണ്‍കുട്ടികളെ നടുറോഡില്‍ മർദ്ദിച്ച സംഭവം; പ്രതിക്ക് ഇടക്കാല ജാമ്യം

By Desk Reporter, Malabar News
Incident of beating of girls in road; Interim bail for the accused
Ajwa Travels

മലപ്പുറം: പാണമ്പ്രയില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം. പ്രതിയായ മുസ്‌ലിം ലീഗ് നേതാവ് ഇബ്രാഹിം ഷബീറിനാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മുസ്‌ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറല്‍ സിഎച്ച് മഹ്‌മൂദ്‌ ഹാജിയുടെ മകനാണ് പ്രതി. ഷബീറിനെ മെയ് 19ന് മുന്‍പ് അറസ്‌റ്റ് ചെയ്‌താലും ഉപാധികളോടെ ജാമ്യം നല്‍കണമെന്നാണ് വ്യവസ്‌ഥ.

ഈ മാസം 16നായിരുന്നു സംഭവം. പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്‌ന, ഹംന എന്നിവരെയാണ് ഇബ്രാഹിം ഷബീര്‍ നടുറോഡില്‍ മര്‍ദ്ദിച്ചത്. കാറില്‍ നിന്ന് ഇറങ്ങിയ ഇബ്രാഹിം വാഹനമോടിച്ചിരുന്ന അസ്‌നയുടെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Most Read:  വിജയ് ബാബുവിന് എതിരായ പീഡന പരാതി; അമ്മ എക്‌സിക്യൂട്ടീവ് യോഗം നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE