ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 36,401 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3.22 കോടിയായി.
39,157 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയപ്പോൾ 530 ആളുകൾക്ക് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.
നിലവിൽ 3,64,129 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 149 ദിവസത്തിനുള്ളിലെ ഏറ്റവും കുറവ് കണക്കാണിത്. രാജ്യത്ത് ഇതുവരെ 3,15,25,080 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. 97.52 ശതമാനമാണ് രോഗമുക്‌തി നിരക്ക്.
അതേസമയം രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,33,049 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 50 കോടിയിലേറെ സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 56,64,88,433 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്‌തത്. ഇതിൽ 56,36,336 വാക്‌സിൻ ഡോസുകൾ ഇന്നലെ മാത്രം വിതരണം ചെയ്‌തതാണ്.
#Unite2FightCorona#LargestVaccineDrive
????? ?????https://t.co/Qvv3RMOVUA pic.twitter.com/ohhCoIrBJJ
— Ministry of Health (@MoHFW_INDIA) August 19, 2021
Most Read: പ്ളസ് വൺ പ്രവേശനം; ആദ്യഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു







































