പ്ളസ് വൺ പ്രവേശനം; ആദ്യഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു

By Staff Reporter, Malabar News
plus one allotment
Representational Image
Ajwa Travels

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7നും ആദ്യ അലോട്ട്മെന്റ് 13നും നടക്കും.

അതേസമയം രണ്ടു സ്‌ട്രീമിലേക്കും ഓഗസ്‌റ്റ് 24 മുതൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിച്ച് തുടങ്ങാം. സെപ്റ്റംബർ 3 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നേരത്തെ ഓഗസ്‌റ്റ് 17 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് തീയതി മാറ്റുകയായിരുന്നു.

സംവരണവുമായി ബന്ധപ്പെട്ട കോടതി വിധികളുടെ പശ്‌ചാത്തലത്തിൽ പ്രോസ്‌പെക്‌ടസിൽ മാറ്റം വരുത്തിയാണ് ഈ വർഷം അപേക്ഷ സ്വീകരിക്കുന്നത്. ഇതിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്നാണ് തീയതി നീട്ടിയത്.

Most Read: ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് എതിരെ വീണ്ടും കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE