ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 36,571 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 540 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്തിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 36,555 ആളുകളാണ്.
നിലവിൽ 3,63,605 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 150 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 97.54 ശതമാനമായി ഉയർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 3,15,61,635 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്തി നേടിയത്.
രാജ്യത്ത് ഓഗസ്റ്റ് 19 വരെ 50,26,99,702 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 18,86,271 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
അതേസമയം വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 57.22 കോടി വാക്സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Most Read: അഫ്ഗാനിൽ താലിബാൻ പ്രതികാര നടപടികൾ ആരംഭിച്ചു; യുഎൻ ഇന്റലിജൻസ് റിപ്പോർട്







































