ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,750 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 10,846 പേർ രോഗമുക്തി നേടിയപ്പോൾ 123 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 1,45,582 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
3,42,95,407 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. അതേസമയം രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,81,893 ആണ്.
കേരളത്തിൽ കഴിഞ്ഞ ദിവസം 2,802 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 50,180 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 2,606 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 12 പേർക്കുമാണ്.
രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. രാജ്യത്തുടനീളമായി ഇതുവരെ 1,45,68,89,306 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Most Read: ‘സ്വതന്ത്രമായി ശ്വസിക്കാനാകുന്നത് കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ’; പ്രകാശ് രാജ്







































