ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,451 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 13,204 പേർ രോഗമുക്‌തി നേടിയപ്പോൾ 266 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
98.24 ശതമാനമാണ് രോഗമുക്‌തി നിരക്ക്. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
നിലവിൽ 1,42,826 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം പുതിയ കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,124 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 65,306 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 7,458 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 21 പേർക്കുമാണ്. 10.91 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 72,310 പേരാണ് ചികിൽസയിലുള്ളത്.
Most Read: ടി-20 ലോകകപ്പ്: വിജയിച്ച് മടങ്ങാൻ ഇന്ത്യ; ഇന്ന് നമീബിയയെ നേരിടും







































